Saturday, July 30, 2011

പത്രം മനോരമ തന്നെ!


ജൂലൈ 29 ലെ മലയാള മനോരമയുടെ കോട്ടയം 2കെസി എഡിഷന്‍ പേജിന്‍റെ മുകള്‍ ഭാഗമാണ് ആദ്യം കൊടുത്തിരിക്കുന്നത്. ആ ഭാഗത്തെ വാര്‍ത്തയ്ക്കൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന പടമാണ് താഴെ.

പടം കണ്ട് അടിക്കുറിപ്പും വായിച്ചശേഷമാണ് പൊതുവേ ആളുകള്‍ വാര്‍ത്ത വായിക്കുക. അങ്ങനെ അടിക്കുറിപ്പ് വായിക്കുന്നവര്‍ക്ക് എന്താണ് തോന്നുക? കഥയിലെ മോഷ്ടാവ് കറുകച്ചാല്‍ എഴുമാവില്‍ സോപാനത്തില്‍ രാജന്‍ പി നായര്‍. ഏതോ വീട്ടീല്‍ മോഷണ ശ്രമത്തിനിടെ വീട്ടമ്മയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച രാജന്‍ നായരുടെ വീട്ടില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തുന്നു. 

അന്പടാ രാജന്‍നായരേ...എന്ന് മനസ്സില്‍ പറഞ്ഞ് വാര്‍ത്തയിലേക്ക് കടക്കുന്പോള്‍ ദേ കഥ മാറി. മോഷണം നടന്ന വീട്ടിലെ ഗൃഹനാഥനാണ് രാജന്‍ നായര്‍. പടത്തിന് അടിക്കുറിപ്പ് എഴുതി വന്നപ്പോള്‍ വാചകത്തിലെ കര്‍ത്താവ് മാറിപ്പോയി. കര്‍മ്മം നിസ്സാരമായിരുന്നെങ്കില്‍ പോട്ടെന്നു വയ്ക്കാമായിരുന്നു. അല്ലേലും ഇനി എന്തു ചെയ്യാനാകും?


1 comments:

പതാലി said...

. പടത്തിന് അടിക്കുറിപ്പ് എഴുതി വന്നപ്പോള്‍ വാചകത്തിലെ കര്‍ത്താവ് മാറിപ്പോയി. കര്‍മ്മം നിസ്സാരമായിരുന്നെങ്കില്‍ പോട്ടെന്നു വയ്ക്കാമായിരുന്നു. അല്ലേലും ഇനി എന്തു ചെയ്യാനാകും?