Sunday, March 25, 2007

ഒരു അറബിക്കല്യാണത്തിന്‍റെ രണ്ടാം ഭാഗം

അറബിക്കല്യാണം എന്ന് കേള്‍ക്കുന്പോള്‍തന്നെ മധുവിധുവിന്‍റെ ആഹ്ലാദം കെട്ടടങ്ങും മുന്പ് ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ദൈന്യതയാണ് നമ്മുടെ മനസില്‍ തെളിയുക.

കുടുംബത്തിന്‍റെ ദാരിദ്യത്തിന് പരിഹാര മാര്‍ഗമായി പിതാവിന്‍റെയും മുത്തച്ഛന്‍റെയുമൊക്കെ പ്രായമുള്ള അറബികളുടെ ഭാര്യമാരാകാന്‍ വിധിക്കപ്പെട്ട എത്രയോ പെണ്‍കുട്ടികളുടെ ദുരന്ത കഥകള്‍ കേട്ടിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്പുവരെ കേരളത്തിലെ ചില മേഖലകളിലും ഇത്തരം വിവാഹങ്ങള്‍ സാധാരണമായിരുന്നു.

മുംബൈയിലെ കല്യാണ്‍ അശോക് നഗര്‍ സ്വദേശിനിയായിരുന്ന സല്‍മയും ഒരു അറബിക്കല്യാണ കഥയിലെ നായികയായിരുന്നു. 1980ലാണ് സൗദി അറേബ്യയില്‍നിന്നെത്തിയ ഹമദ് മുഹമ്മജ് അല്‍ ഹാജിരി സമല്‍മയെ വിവാഹം ചെയ്തത്. അറബിക്കല്യാണത്തിന്‍റെ പതിവ് തെറ്റിക്കാതെ കുറെക്കാലത്തിനു ശേഷം സൗദിയിലേക്ക് മടങ്ങിയ ഹാജിരി പിന്നെ തിരികെ എത്തിയില്ല. സല്‍മക്ക് ഈ ബന്ധത്തില്‍ ഒരു മകനുണ്ടായി-ഇര്‍ഫാന്‍. ഇത് കഥയുടെ ആദ്യ ഭാഗം.

സൗദി അറേബ്യയില്‍ റഹീമയിലെ ഒരു ഹോട്ടലില്‍ ഇര്‍ഫാന്‍ ജോലിക്കെത്തിയതോടെയാണ് ഇത്തരം കഥകളില്‍ പതിവില്ലാത്ത രണ്ടാം ഭാഗത്തിന് അരങ്ങൊരുങ്ങിയത്. വര്‍ഷങ്ങള്‍ക്കു മുന്പ് തന്നെയും ഉമ്മയെയും ഉപേക്ഷിച്ചു പോയ പിതാവിനെ കണ്ടെത്താന്‍ കൂടിയാണ് ഇര്‍ഫാന്‍ സൗദിയില്‍ എത്തിയതെന്ന വാര്‍ത്ത 2007 മാര്‍ച്ച് 19ന് മലയാളം ന്യൂസ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇര്‍ഫാന്‍റെ സഹപ്രവര്‍ത്തകനായ ജെയിംസ് ചങ്ങനാശേരിയാണ് ഇക്കാര്യം മലയാളം ന്യൂസിനെ അറിയിച്ചത്. ഇതു സംബന്ധിച്ച് ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ.

മലയാളം ന്യൂസ് മാര്‍ച്ച്, 19, 207

ഹാജിരിക്കും ഇര്‍ഫാനും മലയാളവും മലയാളം ന്യൂസും അപരിചിതമാണെങ്കിലും പിതാവിനെ കണ്ടെത്താന്‍ ഈ വാര്‍ത്ത മകന് സഹായകമായി. ഇതിന്‍റെ വിശദാംശങ്ങള്‍ ചുവടെ.


മലയാളം ന്യൂസ് 2007 മാര്‍ച്ച് 24

ഒടുവില്‍ അവര്‍ കണ്ടുമുട്ടി. അറബിക്കല്യാണത്തിന്‍റെ കെണിയില്‍ കുടുങ്ങി നിരാലംബരായ ആയിരക്കണക്കിന് പെ‍ണ്‍കുട്ടികള്‍ക്കും, അതിന്‍റെ ബാക്കി പത്രമായി പിതാവ് ആരെന്നറിയാതെ ജീവിക്കുന്ന അനേകം കുട്ടികള്‍ക്കും സ്വപ്നം കാണാന്‍ പോലുമാകാത്ത നിമിഷങ്ങളില്‍ ഇര്‍ഫാന്‍ സനാഥനായി. അതിന്‍റെ കഥ ചുവടെ.


മലയാളം ന്യൂസ് മാര്‍ച്ച് 25, 2007
ഈ പുനസമാഗമത്തില്‍ നിര്‍ണായക പങ്ക് വഹിച്ച സലീം ചങ്ങനാശേരി, ഷൊര്‍ഷൂര്‍ സ്വദേശി അലി എന്നീ മലയാളികള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

2 comments:

ശാലിനി said...

സാധാരണ രണ്ടാം ഭാഗം ഇങ്ങനെയായിരിക്കില്ലല്ലോ, ഇതൊരു പുതിയ കാര്യമാണ്. ആ പിതാവ് പറഞ്ഞതുപോലെ, അദ്ദേഹത്തിന്റെ മനസില്‍ നന്മ ഉള്ളതുകൊണ്ടാണല്ലോ, ഈ മകനെ സ്വീകരിച്ചത്. മറിച്ചാണ് പലപ്പോഴും സംഭവിക്കാറ്.

Anonymous said...

ഈ അറബികള്‍ നമ്മുടെ നാട്ടില്‍ വന്ന കാലം മുതല്‍ ഇതു തന്നെയാണ് സംഭവിക്കുന്നത്. കാണാന്‍ കൊള്ളാവുന്ന പെണ്ണിനെ കെട്ടുക..സുഖം തീര്‍ന്നാല്‍ സ്തലം വിടുക. അറബികള്‍ക്ക് പെണ്ണെന്ന് വെച്ചാ സുഖിക്കാനുള്ള ഉരു എന്നര്‍തം. മതത്തെ കൂട്ടുപിടിക്കുന്ന, നമ്മില്‍ ചിലര്‍ പഴി പറയുന്നത് ഇങ്ലീഷ്കാരെയാണ്.